top of page

News
നിങ്ങൾ ഒരു സാഹസികനാണോ...? അതോ സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയാണോ...?
എങ്കിൽ വരൂ.. സാഹസികതയും പ്രകൃതി സൗന്ദര്യവും കോർത്തിണക്കിയ " ഓടക്കൊല്ലി നാച്ചുറൽ കേവി "ന്റെ നിഗൂഢ രഹസ്യങ്ങൾ തേടി ഒരു യാത്രയാകാം...
ഏകദേശം ഒരു കിലോമീറ്റർ ഗുഹാവീഥിയിലൂടെ വലിയ പാറക്കെട്ടുകളും ഇരുട്ടറകളും ഗർത്തങ്ങളും ഉരുകിയ അവസ്ഥയിൽ ഉള്ള ശിലാകഷ്ണങ്ങളും വെള്ളച്ചാട്ടങ്ങളും താണ്ടി...കുളിരേകുന്ന..... മനസിനെ ത്രസിപ്പിക്കുന്ന...ഒരു യാത്ര...
വലിയ പാറക്കൂട്ടങ്ങളാലും വള്ളിച്ചെടികളാലും കൗതുകം തീർക്കുന്ന പ്രകൃതിയുടെ ഈ അത്ഭുത വിസ്മയം
സഞ്ചാരികൾക്ക് സാഹസികതയുടെ മായാജാലം തീർക്കും എന്നതിൽ തെല്ലും സംശയം വേണ്ട....
പുറം ലോകം കാണാതെ സൂര്യപ്രകാശം തെല്ലുമേൽക്കാതെ
ഇരുട്ടറയിലെ മാണിക്യമെന്ന പോലെ പാറക്കെട്ടിന്റെ പാദസരം ആയി അത്ഭുത മത്സ്യങ്ങളെയും നമുക്ക് കാണാം..
bottom of page